നല്ലവനായ നവീൻ ബാബുവിനെ ആസൂത്രിതമായി അവഹേളിച്ചു. പി.പി. ദിവ്യ പറഞ്ഞതൊക്കെ പെരും നുണ.

നല്ലവനായ നവീൻ ബാബുവിനെ ആസൂത്രിതമായി അവഹേളിച്ചു. പി.പി. ദിവ്യ പറഞ്ഞതൊക്കെ പെരും നുണ.
Mar 8, 2025 07:25 PM | By PointViews Editr

             വനിതാ ദിനത്തിൽ വനിതകൾക്ക് കളങ്കമായി പി.പി.ദിവ്യയുടെ വിശദീകരണങ്ങളിലെ കള്ളങ്ങൾ പുറത്ത്. എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല. പി.പി. ദിവ്യ പോയ വഴിക്ക് യാത്രയയപ്പ് സമ്മേളനത്തിന് എത്തിയതല്ല. വളരെ ആസൂത്രിതമായി പരിപാടിയിലേക്ക് എത്തിച്ചേരുകയായിരുന്നു. യാത്രയയപ്പ് യോഗം തുടങ്ങിയോ എന്ന് നാല് തവണ ദിവ്യയുടെ സഹായി വിളിച്ചന്വേഷിച്ചു. പരിപാടി തുടങ്ങിയെന്ന് കൃത്യമായറിഞ്ഞ് വേദിയിലെത്തി. വീഡിയോ ഷൂട്ട് ചെയ്യാൻ മുൻകൂട്ടി ഏർപ്പാടാക്കി. വീഡിയോ ഫൂട്ടേജ് നേരിട്ട് കൈപ്പറ്റിയതും ദിവ്യ തന്നെ. മാധ്യമ പ്രവർത്തകരുടെ സത്യസന്ധമായ മൊഴിയിൽ കുടുങ്ങി പി.പി. ദിവ്യ.

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ അദ്ദേഹം കൈക്കൂലി വാങ്ങിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിന് അനുമതി നൽകുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യയുടെ ആവശ്യപ്രകാരമാണ് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രാദേശിക ചാനല്‍ പ്രതിനിധിയുടെ മൊഴിയാണ് ദിവ്യക്ക് കുരുക്കായത്. കൃത്യമായ ആസൂത്രണത്തോടെ ചടങ്ങില്‍ പങ്കെടുത്ത ദിവ്യ താന്‍ മറ്റൊരിടത്തേക്ക് പോകും വഴി വിവരമറിഞ്ഞ് എത്തിയതാണ് എന്നായിരുന്നു പ്രതികരിച്ചത്.ഒക്ടോബര്‍ 11നായിരുന്നു നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ 14നാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. അന്ന് പല തവണ പി പി ദിവ്യ കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രിയിലെ ഫോണ്‍ സംഭാഷണത്തില്‍ കളക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്കുവെയ്ക്കാനുണ്ടെന്ന് ദിവ്യ പറഞ്ഞതായി കണ്ണൂർ കളക്ടർ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനെ താന്‍ വിലക്കിയിരുന്നുവെന്നും എന്നാല്‍ ദിവ്യ ചടങ്ങിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

The nice Naveen Babu was systematically insulted. P.P. Everything Divya said was a lie.

Related Stories
ചുരമില്ലാത്ത 4 വരി പാതയ്ക്കായി കണ്ണൂർ - വയനാട് ജനപ്രതിനിധികൾ ഒത്തുചേർന്നു.ഇനി ?

Mar 11, 2025 08:25 AM

ചുരമില്ലാത്ത 4 വരി പാതയ്ക്കായി കണ്ണൂർ - വയനാട് ജനപ്രതിനിധികൾ ഒത്തുചേർന്നു.ഇനി ?

ചുരമില്ലാത്ത 4 വരി പാതയ്ക്കായി കണ്ണൂർ - വയനാട് ജനപ്രതിനിധികൾ ഒത്തുചേർന്നു.ഇനി...

Read More >>
ചുരമില്ലാ പാതയിലൂടെ കണ്ണൂരും വയനാടും ഉടൻ ഒന്നാകുമോ? ഇന്ന് ആലോചനായോഗം.11 മണി. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ.

Mar 10, 2025 09:53 AM

ചുരമില്ലാ പാതയിലൂടെ കണ്ണൂരും വയനാടും ഉടൻ ഒന്നാകുമോ? ഇന്ന് ആലോചനായോഗം.11 മണി. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ.

ചുരമില്ലാ പാതയിലൂടെ കണ്ണൂരും വയനാടും ഉടൻ ഒന്നാകുമോ? ഇന്ന് ആലോചനായോഗം.11 മണി. കൊട്ടിയൂർ പഞ്ചായത്ത്...

Read More >>
വനിതകൾക്ക് അവകാശമില്ലാതെ അഫ്ഗാനിസ്ഥാനിലെ വനിതാ ദിനം കടന്നു പോയി.

Mar 9, 2025 02:50 PM

വനിതകൾക്ക് അവകാശമില്ലാതെ അഫ്ഗാനിസ്ഥാനിലെ വനിതാ ദിനം കടന്നു പോയി.

വനിതകൾക്ക് അവകാശമില്ലാതെ അഫ്ഗാനിസ്ഥാനിലെ വനിതാ ദിനം കടന്നു...

Read More >>
25 മണിക്കൂർ കൊണ്ട് സമ്പൂർണ യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി രഘുവരൻ മാസ്റ്റർ. ഫീസ് 500 രൂപ മാത്രം!

Mar 9, 2025 01:24 PM

25 മണിക്കൂർ കൊണ്ട് സമ്പൂർണ യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി രഘുവരൻ മാസ്റ്റർ. ഫീസ് 500 രൂപ മാത്രം!

25 മണിക്കൂർ കൊണ്ട് സമ്പൂർണ യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി രഘുവരൻ മാസ്റ്റർ. ഫീസ് 500 രൂപ...

Read More >>
വെള്ളമുണ്ടയിൽ പുലിയാക്രമണം.

Mar 9, 2025 12:33 PM

വെള്ളമുണ്ടയിൽ പുലിയാക്രമണം.

വെള്ളമുണ്ടയിൽ...

Read More >>
സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനവുമായി പൊലീസ്. മാർച്ച് 10നും 11 നും ക്ലാസ്.

Mar 9, 2025 12:10 PM

സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനവുമായി പൊലീസ്. മാർച്ച് 10നും 11 നും ക്ലാസ്.

സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനവുമായി പൊലീസ്. മാർച്ച് 10നും 11 നും...

Read More >>
Top Stories